Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപോക്‌സോ കേസിൽ യുവാവ്...

പോക്‌സോ കേസിൽ യുവാവ് പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ശ​ങ്ക​ര്‍

നേമം: 14കാരിയെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പോക്‌സോ നിയമപ്രകാരം നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം ഐക്കരവിളാകം നെടിയവിള വീട്ടില്‍ രവീണ്‍ എന്ന ശങ്കര്‍ (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് പെണ്‍കുട്ടിയെ പ്രതിയും കൂട്ടാളിയും തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞത്. ഇത് ചോദ്യംചെയ്തതിന് അയല്‍വാസിയെയും മര്‍ദിച്ചു. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ്.

ഫോര്‍ട്ട് എ.സി ഷാജിയുടെ നിര്‍ദേശപ്രകാരം സി.ഐ രഗീഷ്‌കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, രാജേഷ്, വിജയന്‍, എ.എസ്.ഐമാരായ ശ്രീകുമാര്‍, എസ്.സി.പി.ഒ മുരുകന്‍, സി.പി.ഒമാരായ പ്രവീണ്‍, ഗിരി, ഉണ്ണി, സജു, ലതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Youth arrested in POCSO case
Next Story