Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightയുവാവിൻറെ ആത്മഹത്യ;...

യുവാവിൻറെ ആത്മഹത്യ; കാമുകനു പിന്നാലെ ഭാര്യയും അറസ്റ്റിൽ

text_fields
bookmark_border
യുവാവിൻറെ ആത്മഹത്യ; കാമുകനു പിന്നാലെ ഭാര്യയും അറസ്റ്റിൽ
cancel

നേമം: യുവാവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനും ഇപ്പോൾ പിടിയിലായ അഖിലയുടെ ഭർത്താവുമായ ശിവകുമാർ (34) 2019 സെപ്റ്റംബർ മാസത്തിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അഖിലയുടെ കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശിവകുമാർ-അഖില ദമ്പതികളുടേത് പ്രേമവിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖിലയ്ക്ക് ജോലി ലഭിച്ചിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. ക്രമേണ ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു.

ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കി. ഇതിൽ മനംനൊന്താണ് ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ശിവകുമാറിനെ മരണം സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അന്വേഷണത്തിനൊടുവിലാണ് അഖിലയുടെ അറസ്റ്റ്. സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു എന്നിവർ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Youth commits suicide; Wife arrested after boyfriend
Next Story