പൊതുതെരഞ്ഞെടുപ്പ് ജില്ലയില്‍ 73,330 പുതിയ വോട്ടര്‍മാര്‍; 28,598 യുവതീയുവാക്കൾ
text_fieldsതിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ചര്‍ച്ച ചെയ്യുന്നതിനായി കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍പട്ടിക ശുദ്ധീകരണം, പോളിങ് സ്റ്റേഷന് -റാഷനലൈസേഷന്‍, പോളിങ് ഏജന്റുമാരുടെ നിയമനം എന്നിവയുള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 2023 ജൂലൈ 21 മുതലുള്ള കണക്ക് പ്രകാരം ജില്ലയില്‍ പുതുതായി 73,330 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. 65,342 പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. മരണപ്പെട്ടവര്‍, ഇരട്ടിപ്പ്, താമസം മാറിപ്പോയവര്‍ എന്നിവരെയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ ആകെ 27,82,800 വോട്ടര്‍മാരാണുള്ളത്.
13,20,017 സ്ത്രീകളും 14,62,691 പുരുഷന്മാരും 92 ട്രാന്‍സ്ജെന്‍ഡര്‍മാരും. 28,598 പേര് യുവ വോട്ടര്‍മാരും 25,416 പേര് ഭിന്നശേഷി വോട്ടര്‍മാരുമാണ്. 80 വയസ്സിന് മുകളില്‍ 78,032 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയില്‍ 2,730 ബൂത്തുകളാണുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന് സ്വീകരണ-വിതരണ-കൗണ്ടിങ്, സ്ട്രോങ് റൂമുകളുടെ സജ്ജീകരണവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.