മരം നട്ട് നവദമ്പതികൾ മാതൃകയായി
text_fieldsപോത്തൻകോട്: വധുവിന് വിവാഹ പുടവ കൈമാറിയ ഉടനെ വരൻ വധുവിെൻറ കൈപിടിച്ച് മണ്ഡപത്തിൽ നിന്നിറങ്ങി ക്ഷേത്രമുറ്റത്തിെൻറ ഒരുകോണിൽ ഫലവൃക്ഷത്തൈ നട്ടത് ഏവർക്കും മാതൃകയായി. പോത്തൻകോട് പണിമൂല ദേവീക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം.
കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ചീരുമൂല കൊച്ചുതെങ്ങുവിള വീട്ടിൽ ദേവരാജെൻറയും രാജേശ്വരിയുടെയും മകനും പരിസ്ഥിതി പ്രവർത്തകനുമായ ഡി.ആർ. അരുണും പോത്തൻകോട് അരിയോട്ടുകോണം വാഴവിള തൊടിയിൽവീട്ടിൽ കെ. രത്നാകരെൻറയും ഡി. ചന്ദ്രികയുടെയും മകൾ രേഷ്മ സി.ആറും തമ്മിൽ ലോക പരിസ്ഥിതി ദിനമായ ഇന്നലെ നടന്ന വിവാഹ ചടങ്ങാണ് വേറിട്ട അനുഭവമാക്കി മാറ്റിയത്.
സജീവ പരിസ്ഥിതി വാദിയായ അരുൺ തെൻറ വിവാഹം പ്രമാണിച്ച് പണിമൂല ക്ഷേത്രത്തിന് ഉൾപ്പെടെ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുടെ തൈകളും സൗജന്യമായി വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.