വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കാനുള്ള സംവിധാനം അനിവാര്യം-മന്ത്രി ഡോ. ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കാനുള്ള സംവിധാനം അനിവാര്യമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സാമാന്യയുക്തിക്ക് നിരക്കാത്ത വ്യാജനിർമിതികൾ മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെതിരായി സത്യത്തിന്റെ പൊതുബോധം സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു.
'സത്യമേവ ജയതേ' എന്ന പേരിലെ ഡിജിറ്റൽ മീഡിയ ലിറ്ററസി കാമ്പെയിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളജ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മൂലധനശക്തികളുടെ നിർദേശങ്ങൾക്കനുസൃതമായി വാർത്തകൾ ചുട്ടെടുക്കുകയാണ്. അടിസ്ഥാനരഹിത കാര്യങ്ങൾ, ഇതാണ് യാഥാർഥ്യമെന്ന് കാണിച്ച് മനുഷ്യരുടെ ബോധകേന്ദ്രത്തിലേക്ക് നൽകുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. കൊളീജിയറ്റ് എജുക്കേഷൻ അഡീഷനൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ് അധ്യക്ഷതവഹിച്ചു. ഡെൽറ്റ ലീഡ്സ് സ്ഥാപകനും സി.ഇ.ഒയുമായ സെയിദ് നസാകത് ഹുസൈൻ, കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫിസർ ആർ. ഗിരീഷ്, സൂപ്രണ്ട് ചിത്ര എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.