അമീബിക് മസ്തിഷ്കജ്വരം: ദുരൂഹത മാറാതെ നെയ്യാറ്റിൻകര കണ്ണറവിള കാവിൻകുളം
text_fieldsനെയ്യാറ്റിൻകര: കഴിഞ്ഞദിവസം മസ്തിഷ്കജ്വരം ബാധിച്ച് നെയ്യാറ്റിൻകരയിൽ യുവാവ് മരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. കണ്ണറവിള പുതംകോട് അനുലാൽ ഭവനിൽ അഖിൽ(27) ആണ് മരിച്ചത്. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളതാണ് ആശങ്കക്കിടയാക്കുന്നത്. നെല്ലിമൂട് കാവിൻകുളത്തിൽ കുളത്തിൽ കുളിച്ചതാണ് രോഗത്തിനിടയാക്കിയതെന്നാണ് സംശയം. അഖിലിന്റെ മരണത്തെത്തുടർന്ന് കുളം വലകെട്ടി അടച്ചു. ഇവിടെ കുളിച്ചവരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
കുളത്തിൽനിന്നുള്ള സാമ്പിൾ പരിശോധനയിൽ കുളത്തിലെ വെള്ളത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. യുവാക്കൾക്ക് എങ്ങനെ രോഗബാധിതരായെന്ന് കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിന്റെ നിസ്സംഗതായാണെന്ന് നാട്ടുകാർ പറയുന്നു. കാവിൻകുളത്തിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം സമീപത്തുള്ള പർച്ചക്കുളത്തിൽ എത്തുന്നു. ഇവിടെനിന്ന് പമ്പ് ചെയ്ത് സമീപത്തെ നാലോളം വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതായും നാട്ടുകാർ പറയുന്നു. നിരവധിപേരാണ് സംശയത്തെ തുടർന്ന് ചികിത്സ തേടുന്നത്. പഞ്ചായത്തിന്റെയും സർക്കാറിന്റെ അടിയന്തര നടപടിയാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.