കുഞ്ഞുപ്രധാനമന്ത്രിമാർ നാടിന് അഭിമാനം
text_fieldsനെയ്യാറ്റിൻകര: ആറു വർഷം മുമ്പ് നെയ്യാറ്റിൻകര പട്ടണത്തിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ച കുട്ടികളുടെ പ്രധാനമന്ത്രി സിദ്ധാർഥിന് ഇത് അഭിമാന നിമിഷം.
ഏക സഹോദരി ഋതുനന്ദയാണ് നെയ്യാറ്റിൻകര നഗരസഭയുടെ ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രി. സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിലെ പ്രസംഗമത്സര വിജയി കൂടിയായ ഈ കൊച്ചു മിടുക്കി ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ഭഗവതിനട ഇടുവ ആമ്പാടി സദനത്തിൽ വിനോദ് കുമാറിന്റെയും സിന്ധുവിന്റെയും മക്കളാണ് ഋതുനന്ദയും സിദ്ധാർഥും. സ്കൂളിലെ മലയാളം അധ്യാപകരായ ആനാവൂർ മണികണ്ഠന്റെയും ലക്ഷ്മിയുടെയും നേതൃത്വത്തിലുള്ള പ്രസംഗ പരിശീലനക്കളരിയാണ് ഇരുവർക്കും പ്രചോദനമായത്. സിദ്ധാർഥും ഋതുനന്ദക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകാറുണ്ട്.
ഗ്രന്ഥശാല സംഘം, സി.ബി.എസ്.ഇ, നഗരസഭ എന്നിവയുടെ പ്രസംഗമത്സരങ്ങളിലെ മികച്ച വിജയം തയ്യാറെടുപ്പുകൾക്ക് സഹായമായതായി ഋതുനന്ദ പറഞ്ഞു.
നവംബർ പതിനാലിന്റെ പ്രധാനമന്ത്രി ‘പദ’ത്തിലേക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഈ കൊച്ചുമിടുക്കി. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനും സ്കൂൾ അധികൃതരും ഋതുനന്ദയെ അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.