സാംസ്കാരികനിലയം സി.പി.എം പാർട്ടി ഓഫിസ് ആക്കിയതായി പരാതി
text_fieldsനെയ്യാറ്റിൻകര: അമരവിള കണ്ണംകുഴി ജങ്ഷനിൽ റേഡിയോ കിയോസ്ക് നിർമിക്കുന്നതിനുവേണ്ടി അമ്പത് വർഷം മുമ്പ് കോൺഗ്രസ് നേതാവായിരുന്ന കുമാരമന്ദിരം കുമാരപിള്ള ദാനം നൽകിയ ഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന റേഡിയോ കിയോസ്ക് പൊളിച്ചുമാറ്റി നഗരസഭ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ സാംസ്കാരിക നിലയത്തെ സി.പി.എം പാർട്ടി ഓഫിസ് ആക്കി മാറ്റിയതായി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി.
കണ്ണംകുഴി പ്രദേശത്തെ നിർധനരായ ജനങ്ങൾക്ക് സായാഹ്ന വാർത്തകൾ അറിയാനും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് കുമാരപിള്ള ഭൂമി ദാനം നൽകിയത്.
പൊതുമുതൽ പാർട്ടിവത്കരിക്കുന്ന സി.പി.എംനിലപാട് അവസാനിപ്പിച്ച് തെറ്റുതിരുത്തിയിെല്ലങ്കിൽ നഗരസഭപ്രദേശത്ത് ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാറിെൻറ അധ്യക്ഷതയിൽ കൂടിയ നേതൃയോഗം മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.