രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ അപകടയാത്ര: നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പ്
text_fieldsനെയ്യാറ്റിൻകര: പാതകളിൽ രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളിൽ അപകടയാത്ര വർധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയാണ് അമിതവേഗത്തിൽ തലങ്ങും വിലങ്ങും പായുന്നത്. നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ പ്രഹസനമാകുന്നതാണ് ഫ്രീക്കൻമാരുടെ അഭ്യാസ പ്രകടനം വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. കാമറ പരിശോധനയിലൂടെ മാത്രമേ അമിതവേഗത്തിൽ പായുന്ന ഇരുചക്രവാഹന യാത്രികരെ പിടികൂടാനാവൂ. നെയ്യാറ്റിൻകര, ബാലരാമപുരം, നെല്ലിമൂട് പ്രദേശങ്ങളിലാണ് ഇവരുടെ പ്രകടനം പലപ്പോഴും യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാകുന്നത്.
ലഹരി ഉപയോഗിച്ചുള്ള മത്സരഓട്ടവും പതിവാണ്. ദേശീയപാതയിൽപോലും മത്സരം ഓട്ടം നടക്കുന്നുണ്ട്. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരുമുണ്ട്. അപകടം നടക്കുന്ന സമയങ്ങളിൽ മാത്രം പരിശോധനക്കിറങ്ങാതെ മോട്ടോർ വാഹന വകുപ്പ് സ്ഥിരം പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.