വയോധിക വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ചെറുമകൻ കസ്റ്റഡിയിൽ
text_fieldsനെയ്യാറ്റിൻകര: വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമള (72) ആണ് മരിച്ചത്. ശ്യാമളയെ ചെറുമകൻ ബിജുമോൻ മദ്യപിച്ചെത്തി നിരന്തരം ക്രൂരമായി മർദിക്കാറുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. എന്നാൽ പ്രാഥമിക നിഗമനത്തിൽ കൊലപാതമല്ലെന്നാണ് നെയ്യാറ്റിൻകര പൊലീസ്.
കഴിഞ്ഞദിവസം രാത്രി രണ്ടിന് ശ്യാമള ബന്ധുവീട്ടിൽ എത്തി ബിജുമോൻ മർദിച്ചു എന്നും കഴുത്തിലും നെഞ്ചിലും മർദനമേറ്റ പാടുകൾ കാണിെച്ചന്നും നാട്ടുകാർ പറയുന്നു. ബന്ധുവിനോട് ബിജു തന്നെ കൊല്ലുമെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയതായും ബന്ധു പറഞ്ഞു. തുടർന്ന് രാത്രി മൂന്നിനും അഞ്ചിനുമിടയിലാണ് ശ്യാമള മരണപ്പെട്ടത്.
ചെറുമകൻ ബിജുമോനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമളയുടെ ശരീരത്തിൽ മർദന പാടുകളില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രേമ കൂടുതൽ വിവരമറിയാൻ സാധിക്കൂവെന്നും നെയ്യാറ്റിൻകര സി.ഐ സാഗർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.