കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: യാത്രകൾ ആകർഷകമാക്കും -മന്ത്രി
text_fieldsനെയ്യാറ്റിൻകര: പൊതുഗതാഗത സംവിധാന വിപുലീകരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രകൾ കൂടുതൽ ആകർഷകമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യാത്രികർക്ക് ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പ് നൽകി.
പുത്തൻ ബസുകളും പ്രാഥമിക ശുശ്രൂഷ സംവിധാനങ്ങളും ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും വൃത്തിയുള്ള ബസ് സ്റ്റാൻഡുകളും ഉൾപ്പെടെ യാത്രക്കാരുടെ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രകളുടെ 125 എഡിഷനുകളുടെ വിജയാഘോഷമായ ‘ഉല്ലാസഭേരി’യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യാത്രാനുഭവങ്ങളെ ആസ്പദമാക്കി സഹകരണ വകുപ്പ് ജീവനക്കാരി സവിത രചിച്ച പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.
കെ. ആൻസലൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി സൗത് സോൺ എക്സിക്യൂട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ, ചീഫ് ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസ്, ക്ലസ്റ്റർ ഓഫിസർ ആർ. ഉദയകുമാർ, എ.ടി.ഒ. സാം കെ.ബി, ബി.ടി.സി. കോഓഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ജനറൽ സി.ഐ. സതീഷ് കുമാർ ടി.ഐ എന്നിവർ സംസാരിച്ചു. കൂടുതൽ ഉല്ലാസയാത്രകളിൽ പങ്കെടുത്തവർക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് ബജറ്റ് ടൂറിസം സെൽ സ്റ്റേറ്റ് കോഓഡിനേറ്റർ പ്രശാന്ത് മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.