യാത്രക്കാരന് തുണയേകി കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsനെയ്യാറ്റിൻകര: വികാസ് ഭവനിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് സർവിസ് നടത്തിയ ബോണ്ട് ബസിലെ അവശനായ യാത്രക്കാരന് ജീവനക്കാർ തുണയായി. തമ്പാനൂരിന് സമീപത്ത് െവച്ചാണ് ബസിലെ സ്ഥിരം യാത്രക്കാരനും പബ്ലിക് ഓഫിസിലെ ജീവനക്കാരനുമായ അലക്സിന് ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടത്.
ബസിൽ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം നേരിടും എന്ന് മനസ്സിലാക്കിയ ഡ്രൈവർ അനുഷ് രാജ് ബസ് നിർത്തി. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിെൻറ ഉടമയെ വിവരം അറിയിച്ചു. കാറിെൻറ ഡ്രൈവർ തൊട്ടടുത്ത് ഇല്ലാത്തതിനെ തുടർന്ന് കാർ ഉടമയുടെ സമ്മതത്തോടെ കണ്ടക്ടർ വി. രതീഷ് വണ്ടി ഓടിച്ച് അലക്സിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ബസ് ഓടിച്ച് ഡിപ്പോയിലേക്ക് തിരിച്ചു.
എല്ലാ സീറ്റും നിറഞ്ഞ ബോണ്ട് ബസായതിനാൽ കണ്ടക്ടറില്ലാത്തത് സർവിസിന് തടസ്സമായില്ല. അലക്സിനെ പ്രാഥമിക ചികിത്സകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു. കണ്ടക്ടർ രതീഷ് അലക്സിെൻറ വീട്ടുകാരെ വിവരം അറിയിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ ഒരു ജീവന് തുണയായി. നിർണായക ഘട്ടത്തിൽ സമയോചിത ഇടപെടൽ നടത്തി യാത്രക്കാരെൻറ ജീവൻ രക്ഷിച്ച ഡ്രൈവർ അനുഷ് രാജിനെയും കണ്ടക്ടർ വി. രതീഷിനെയും ചീഫ് ട്രാഫിക് മാനേജർ സാം ജേക്കബ് ലോപ്പസ്, എ.ടി.ഒ മുഹമ്മദ് ബഷീർ, ബോണ്ട് കോഓഡിനേറ്റർ എസ്. സുശീലൻ, ജനറൽ സി.ഐ സതീഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.