ഫ്ലക്സും ബാനറുകളും നിറഞ്ഞ് നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷൻ
text_fieldsനെയ്യാറ്റിൻകര: മിനി സിവിൽ സ്റ്റേഷനിൽ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും നിറഞ്ഞു. ഓഫിസുകളുടെ ബോർഡുകൾ കാണാൻ കഴിയാത്തതരത്തിലാണ് ജീവനക്കാരുടെ സംഘടനകളുടെ പരിപാടികളുടെ ഫ്ലക്സുകളും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
മുപ്പതോളം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനാണ് ഈ ദുരവസ്ഥ. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുൻവശത്തെ അഴികളിലും തൂണുകളിലുമായി ഇവ സ്ഥാനം പിടിച്ചതോടെ ഓഫിസുകൾപോലും കാണാനാകാത്ത അവസ്ഥയാണ്.
വിവിധ രാഷ്ട്രീയ കക്ഷികളുടെയും സർക്കാർ ജീവനക്കാരുടെ സംഘടനകളുടെയും പ്രതിഷേധക്കുറിപ്പുകൾ മുതൽ അനുമോദനപത്രികകൾ വരെ ഇക്കൂട്ടത്തിലുണ്ട്. വിവിധ ഓഫിസുകളുടെ ചുവരുകളിൽ പോസ്റ്ററുകളുമുണ്ട്. 1995ൽ മുഖ്യമന്ത്രി എ.കെ. ആൻറണിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
മൂന്നു ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഓഫിസുകളുടെ പേരുവിവര പട്ടികപോലും സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രദർശിപ്പിച്ചിട്ടില്ല. ഇവിടെയെത്തുന്നവർ ഓഫിസുകൾ തിരക്കി അലയേണ്ടിവരുന്നു. കഴിഞ്ഞ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾപോലും നീക്കം ചെയ്യാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.