പൂവാലൻ ‘മുയലിന്’ വല വിരിച്ച് പൊലീസ്
text_fieldsനെയ്യാറ്റിൻകര: മുയലിന്റെ രൂപത്തിലുള്ള മുഖംമൂടി ധരിച്ചെത്തി സ്കൂളുകൾക്ക് മുന്നിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്കായി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ഊർജിതമാക്കി. നെയ്യാറ്റിൻകര, പൂവാർ, അരുമാനൂർ, കാട്ടാക്കട മേഖലകളിൽ വിദ്യാർഥിനികൾക്ക് മുഖംമൂടിധാരികൾ പേടിസ്വപ്നമായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ സ്കൂൾ വിട്ടുപോകുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം പരിചയപ്പെടാൻ ശ്രമിച്ചശേഷം ഭീഷണിപ്പെടുത്തി പ്രണയ അഭ്യർഥന നടത്തുകയായിരുന്നു. തുടർന്ന് മുതിർന്ന വിദ്യാർഥികൾ എത്തിയതോടെയാണ് ബൈക്കുമായി യുവാക്കൾ കടന്നത്.
നെയ്യാറ്റിൻകരയിൽ സെപ്റ്റംബർ അഞ്ചിന് ബൈക്കിലെത്തിയ മുഖംമൂടിധാരികൾ വിദ്യാർഥിനികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ബൈക്കിൽ ചുറ്റിക്കറങ്ങുന്ന യുവാക്കൾ പൂവാർ മുതൽ കാട്ടാക്കട വരെയുള്ള സ്കൂൾ പരിസരങ്ങളിൽ പെൺകുട്ടികൾക്ക് നേരെ അക്രമം നടത്തുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് രക്ഷിതാക്കൾ ദൃശ്യം സഹിതം പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ശകതമാക്കി. എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതോടെ രക്ഷാകർത്താക്കളും പരിഭ്രാന്തിയിലാണ്. സ്കൂൾ പരിസരത്തെത്തി കുട്ടികളെ ശല്യം ചെയ്തവർക്കായി പൊലീസ് അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.