ഔഷധ ഗുണമുള്ള സര്ബത്തിന് പ്രിയമേറി
text_fieldsനെയ്യാറ്റിന്‍കര: നോമ്പുതുറ പാനീയങ്ങളിലും വ്യത്യസ്തതയേറെ; നോമ്പുതുറക്ക് നറുനീണ്ടി സര്‍ബത്ത് മുതല്‍ റൂഹഫ്സ വരെ. മുന്‍കാലങ്ങളില്‍ ജ്യൂസും മറ്റും ഉപയോഗിച്ചിരുന്ന സ്ഥലത്ത് ഇപ്പോള്‍ നറുനീണ്ടി സര്‍ബത്ത് ഏറെ പ്രിയപ്പെട്ടതാകുന്നു. കുപ്പിക്ക് 50 രൂപ മുതല്‍ 400 രൂപവരെ വിലയുള്ളതുണ്ട്. ഔഷധ ഗുണമുള്ള സര്‍ബത്ത് എന്ന പേരിലാണ് റൂഹഫ്സ വിപണിയിലെത്തിയിരിക്കുന്നത്. വ്യത്യസ്ത സര്‍ബത്ത് എന്നതരത്തില്‍ നറുനീണ്ടി സര്ബത്തിന് നോമ്പുതുറക്കാരുടെ എണ്ണവും വർധിക്കുന്നു.
വിവിധ പ്രദേശങ്ങളില്‍ കണ്ടുവരുന്നതും പടര്‍ന്നു വളരുന്നതുമായ ഒരു സസ്യമാണ് നറുനീണ്ടി അഥവാ നന്നാറി. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് ഏറെ ഔഷധ ഗുണമുള്ളതുമാണ്. ആയുര്‍വേദ മരുന്നുകളുടെ നിർമാണത്തിനും ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ആദ്യകാലങ്ങളില്‍ നനുനീണ്ടി സര്‍ബത്ത് ഏറെ പ്രിയപ്പെട്ടതായിരുന്നെങ്കിലും പിന്നീട് ആരും ഉപയോഗിക്കാതെവന്നു.
നോമ്പുതുറ വിഭവങ്ങളില്‍ ഇപ്പോള്‍ നറുനീണ്ടിയും പാഷന് ഫ്രൂട്ടിന്റെ സര്‍ബത്തും ഏറെ പ്രിയമുള്ളതായി മാറുന്നു. ഇത്തവത്തെ നോമ്പ് വിപണിയില്‍ ഹംദര്‍ദിന്റെ റൂഹഫ്സക്കാണ് പ്രിയം കൂടുതല്‍. കേരളത്തില്‍ സുലഭമല്ലാതിരുന്ന റൂഹഫ്സ ഇപ്പോൾ പ്രദേശിക വിപണിയില്‍വരെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.