പുതിയതുറ ഇരട്ടക്കൊലപാതക കേസിലെ ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
text_fields
നെയ്യാറ്റിൻകര: പുതിയതുറ ഇരട്ടക്കൊലപാതക കേസിലെ ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും. നെയ്യാറ്റിൻകര അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് സുബാഷ് എസ് ആണ് ശിക്ഷവിധിച്ചത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്. മന്ത്രവാദവും ആഭിചാരവും ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒന്നാം പ്രതി സെൽവരാജ്, രണ്ടാം പ്രതി വിനോദ്, ആരോഗ്യദാസ്, നാലാം പ്രതി അലോഷ്യസ്, ജുസാ ബി.ദാസ്, ബർണാഡ് ജേക്കബ് എന്നിവരെയാണ് ശിക്ഷിച്ചത്. പത്ത് പ്രതികളിൽ രണ്ടുപേർ വിചാരണ കാലയളവിൽ മരണപ്പെട്ടു. രണ്ടുപേരെ വെറുതെ വിട്ടു.
2012 ഒക്ടോബർ 27 ന് പൂവാർ പുതിയതുറയിലാണ് സംഭവം. രാത്രി പള്ളിയിലെ ജപമാല റാലിയിൽ പങ്കെടുത്ത് മടങ്ങിയ ക്രിസ്തുദാസിനെയും ജോസിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ക്രിസ്തുദാസിനെ കുത്തുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് അയൽവാസിയായ ആൻറണിക്കും കുത്തേറ്റത്. ക്രിസ്തുദാസ് സംഭവസ്ഥലത്തും ആൻറണി ചികിത്സയിലിരിക്കെയും മരിച്ചു.
ജോസിെൻറ വല്യമ്മ മറിയയുടെ മകൾ സന്ധ്യ മരണപ്പെട്ടതിെൻറ മാസപൂജ പള്ളിയിൽ നടക്കുന്ന സമയം അയൽവാസിയായ മേരിമറിയത്തിെൻറ വീടിന് ചുറ്റും മന്ത്രവാദവും ആഭിചാരവും നടക്കുന്നത് ചോദ്യം ചെയ്തതിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.