നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ മുഖം മാറുന്നു
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിയുടെ മുഖംമാറ്റാൻ ഡോക്ടർമാരും ജീവനക്കാരുമടക്കം യോജിച്ച പ്രവർത്തനത്തിൽ. ദിവസവും രണ്ടായിരത്തിലേറെപേർ ഒ.പിയിലെത്തുന്ന ആശുപത്രിയെ സംബന്ധിച്ച് നിരവധി പരാതികളാണ് നേരത്തേ ഉയർന്നിരുന്നത്. അവയെല്ലാം ഒഴിവാക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.
അടുത്ത കായകൽപ്പ് അവാർഡ് നേടിയെടുക്കാനുള്ള അക്ഷീണ പ്രയത്നമാണ് ജീവനക്കാരുൾപ്പെടെ നടത്തുന്നത്. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി േപ്രാത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ.
അടിസ്ഥാനസൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ സാങ്കേതിക വിദഗ്ദരോ ഒന്നുമില്ലെങ്കിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മെച്ചപ്പെട്ട പ്രവർത്തനാന്തരീക്ഷം ഒരുക്കാനാണ് ശ്രമം.
ഡോക്ടർമാർ കൂടുതൽ സമയം ഡ്യൂട്ടി നോക്കുന്നുണ്ട്. ജനറൽ ആശുപത്രി എന്ന പേരാണെങ്കിലും താലൂക്കാശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ മാത്രമാണിവിടെയുള്ളത്. ആശുപത്രിയുടെ മുഖം മിനുക്കലിന്റെ ഭാഗമായി ജോലിത്തിരക്കിന്റെ ഇടവേളകളിൽ നഴ്സുമാരും ശുചീകരണ തൊഴിലാളികളും പെയിന്റിങ് ജോലികൾ നടത്തി. മാലിന്യം നിറഞ്ഞ ഇടങ്ങൾ പൂന്തോട്ടങ്ങളും പുൽത്തകിടികളുമാക്കി.
മാസങ്ങളായി പണിയെടുത്ത് 30 സെൻറ് സ്ഥലത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ വെണ്ടയും ചീരയും പയറും കത്തിരിയും ഉൾപ്പെടെ പച്ചക്കറിത്തോട്ടമൊരുക്കി. മതിലുകളിൽ വർണാഭമായ ചിത്രങ്ങൾ വരച്ചു. ബയോ പാർക്ക് നിർമിക്കാനുള്ള ശ്രമവും ആരംഭിച്ചു. സുപ്രണ്ട് സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.