നിംസ് ഭിന്നശേഷി വിദ്യാലയത്തിൽ വിദ്യാർഥിയായിരുന്ന വിജിൻ ഇനി ജീവനക്കാരൻ
text_fieldsനെയ്യാറ്റിൻകര: മൂന്നുവർഷം മുമ്പ് നിംസിൽ പഠിതാവായെത്തിയ വിജിൻ ഇനി മുതൽ നിംസ് സ്റ്റാഫംഗം. സംസാര വൈകല്യം, പഠന വൈകല്യം, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവക്കായി നിംസ് ആരംഭിച്ച ആനി സള്ളിവൻ സെന്ററിലെ വിദ്യാർഥിയായിരുന്നു 28കാരനായ വിജിൻ.
നിയമനരേഖ നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ കൈമാറി. വിജിന്റെ പിതാവ് വിജയനും ചടങ്ങിൽ പങ്കെടുത്തു. അക്ഷരങ്ങൾ പോലും നിംസിൽ വന്നിട്ടാണ് വിജിൻ പഠിച്ചുതുടങ്ങിയത്. പിന്നീട് പേരും ഒപ്പും എഴുതി പഠിച്ചു. ബിഹേവിയർ മോഡിഫിക്കേഷൻ, സെൻസറി ഇന്റഗ്രേഷൻ തെറപ്പി എന്നിവയിലൂടെയാണ് സാധാരണ നിലയിലേക്ക് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.