നെയ്യാറ്റിൻകരയിൽ വ്യാപക കൃഷിനാശം
text_fieldsനെയ്യാറ്റിൻകര: രണ്ടു ദിവസമായി തിമിർത്ത് പെയ്യുന്ന മഴയിൽ നെയ്യാറ്റിൻകര താലൂക്കിൽ വ്യാപകമായ കൃഷി നാശം. നെയ്യാറിന്റെ കരകളിൽ വെള്ളം കയറി.
നെയ്യാറ്റിൻകരയുടെ വിവിധ പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വാഴ, മരിച്ചിനി, പച്ചക്കറി കൃഷികൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെറെയും വെള്ളത്തിനടിയിലായി.
ബാലരാമപുരം പ്രദേശത്തെ വിവിധ ഏലാകളിൽ വ്യാപകമായി കൃഷിനാശം സംഭവിച്ചു. തലയൽ തോടിന്റെ ഒഴുക്ക് നിലച്ചതിനെതുടർന്ന് പ്രദേശത്തെ കർഷകർ തോട്ടിന്റെ കരകളിലെ കാടും പടർപ്പും വെട്ടിമാറ്റി. തലയൽ ഏലായിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി.
ബാലരാമപുരം, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ മരം കടപുഴകി വീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചു.
നെയ്യാറിന്റെ കരയിലെ മരം കടപുഴകി വീണത് ഫയർഫോഴ്സെത്തി വെട്ടിമാറ്റി യാത്ര തടസ്സം നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.