പണം നൽകിയില്ല; പൊലീസ് വാഹനങ്ങൾക്കുള്ള ഡീസൽ ക്വോട്ട ഐ.ഒ.സി വെട്ടിക്കുറച്ചു
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപറേഷന് പണം നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് വാഹനങ്ങൾക്കുള്ള ഡീസൽ േക്വാട്ട വെട്ടികുറച്ചു. ഓരോ സ്റ്റേഷനും പ്രതിദിനം 10 ലിറ്റർ നൽകാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ നഗരത്തിലെ പല സ്റ്റേഷനുകളിലും രാത്രികാല പട്രോളിങ് താൽക്കാലികമായി നിർത്തിവെച്ചു.
പേരൂർക്കടയിലെ പൊലീസ് പെട്രോൾ പമ്പിൽ നിന്നാണ് നഗരത്തിലെ പൊലീസ് വാഹനങ്ങൾക്കുള്ള ഡീസൽ നൽകുന്നത്. എന്നാൽ പണം കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച വന്നതിനാൽ കമ്പനി ദിവസം സേനക്കുള്ള വിഹിതം ഓരോ സ്റ്റേഷനും 10 ലിറ്ററായി ചുരുക്കുകയായിരുന്നു.
സംഭവം നാണക്കേടായതോടെ ഡീസൽ ക്ഷാമം കാരണമാണ് ഇത്തരമൊരു ക്രമീകരണമെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. കഴിഞ്ഞ മാർച്ചിലും പണം അടയ്ക്കാത്തതിനെ തുടർന്ന് പൊലീസ് വാഹനങ്ങൾക്കുള്ള ഡീസൽ േക്വാട്ട കമ്പനി വെട്ടിച്ചിരുക്കിയിരുന്നു.
തുടർന്ന് നൽകാനുള്ള പണത്തിൽ പകുതി അടച്ച ശേഷമാണ് വിതരണം പൂർണമാക്കിയത്. അടിയന്തരമായി പൊലീസ് ആസ്ഥാനത്തുനിന്നും പണം അനുവദിക്കാത്ത പക്ഷം പുതുവത്സരത്തലേന്നുള്ള സുരക്ഷ, ഗതാഗതക്രമീകരണങ്ങൾ അവതാളത്തിലാകുമെന്ന് സ്റ്റേഷൻ എസ്.എച്ച്.ഒമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.