Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനോ​ര്‍ക്ക റൂ​ട്ട്‌​സ്...

നോ​ര്‍ക്ക റൂ​ട്ട്‌​സ് സാ​ന്ത്വ​ന അ​​ദാ​ല​ത്ത് 24 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​

text_fields
bookmark_border
norka roots
cancel

വ​ർ​ക്ക​ല: നോ​ർ​ക്ക റൂ​ട്ട്സി​ന്റെ സാ​ന്ത്വ​ന പ​ദ്ധ​തി​യു​ടെ ഭാ​​ഗ​മാ​യി വ​ർ​ക്ക​ല താ​ലൂ​ക്ക് ത​ല അ​​ദാ​ല​ത്ത് ശ​നി​യാ​ഴ്ച ന​ട​ക്കും. നോ​ർ​ക്ക റൂ​ട്ട്സ് ആ​സ്ഥാ​ന​മാ​യ തൈ​ക്കാ​ട് നോ​ർ​ക്ക സെ​ന്റ​റി​ന്റെ ഒ​ന്നാം​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​ത​ന്റി​ക്കേ​ഷ​ൻ സെ​ന്റ​റി​ലാ​ണ് അ​ദാ​ല​ത്ത് ചേ​രു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള​ള​വ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി +91-8281004901, +91-8281004902, +91-8281004903, +91-8281004904 എ​ന്നീ ന​മ്പ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഓ​ഫീ​സ് സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ജൂ​ൺ 21ന് ​മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

വ​ർ​ക്ക​ല താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള​ള പ്ര​വാ​സി​ക​ൾ​ക്കോ ആ​ശ്രി​ത​ർ​ക്കോ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ര​ണ്ടു വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത് നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ക്കോ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കോ ആ​ണ് സാ​ന്ത്വ​ന പ​ദ്ധ​തി​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക. നോ​ര്‍ക്ക റൂ​ട്ട്‌​സ് സാ​ന്ത്വ​ന പ​ദ്ധ​തി​വ​ഴി​യു​ള​ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യി നോ​ര്‍ക്ക റൂ​ട്ട്‌​സ് ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന​യോ, ഔ​ദ്യോ​ഗി​ക വെ​ബ്ബ്‌​സൈ​റ്റാ​യ www.norkaroots.org വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കു വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ നോ​ര്‍ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പാ​ക്കി വ​രു​ന്ന ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​ണ് ‘സാ​ന്ത്വ​ന’. ചി​കി​ത്സാ സ​ഹാ​യം, മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യം, മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​യു​ടെ ആ​ശ്രി​ത​ർ​ക്കു​ള​ള ധ​ന​സ​ഹാ​യം എ​ന്നി​വ പ​ദ്ധ​തി​പ്ര​കാ​രം ല​ഭി​ക്കും.

മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി ആ​ശ്രി​ത​ര്‍ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ​യും, ചി​കി​ത്സാ സ​ഹാ​യ​മാ​യി പ​ര​മാ​വ​ധി 50,000 രൂ​പ​യും, വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യി 15,000 രൂ​പ​യും അം​ഗ​പ​രി​മി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് 10,000 രൂ​പ​യും ല​ഭ്യ​മാ​ണ്. വാ​ര്‍ഷി​ക വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള​ള​വ​ര്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്സ്ഡ് കോ​ള്‍ സ​ര്‍വ്വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adalatNorka Root
News Summary - Norka Roots Santhwana Adalat on 24 at Thiruvananthapuram
Next Story