ഭൂമി പോക്കുവരവിന് വിസമ്മതിച്ച് ഉേദ്യാഗസ്ഥർ; നാലുവർഷമായി ഒാഫിസ് കയറിയിറങ്ങി കുടുംബം
text_fieldsതിരുവനന്തപുരം: പോക്കുവരവിന് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥമൂലം നാലുവർഷമായി കുടുംബം താലൂേക്കാഫിസ് കയറിയിറങ്ങുന്നു.ചെങ്കോട്ടുകോണം സ്വദേശികളായ സോഫിയയും നദിയയുമാണ് സ്ഥലം പോക്കുവരവ് ചെയ്ത് തണ്ടപ്പേര് മാറ്റാന്‍ താലൂക്കോഫിസില്‍ അലയുന്നത്.
കരമനയിലുള്ള അഞ്ചേമുക്കാല്‍ സെൻറ് സ്ഥലം ഇവരുടെ മാതാവ് നസീമാബീവി മക്കള്‍ക്ക് ഇഷ്ടദാനമായി നല്‍കിയതാണ്. 2006ല്‍ മൂത്തമകള്‍ സോഫിയക്കും 2016ല്‍ ഇളയമകള്‍ നദിയക്കും സ്ഥലം നല്കി. സോഫിയയുടെ സ്ഥലം 2006ല്‍തന്നെ പോക്കുവരവ് ചെയ്ത് തണ്ടപ്പേര് മാറ്റി കരമടച്ചു.
എന്നാല്‍, 2016ല്‍ നദിയയുടെ രേഖകള്‍ ശരിയാക്കുന്നതിന് വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് 6.4 സെൻറ് സ്ഥലം ഇപ്പോഴും നസീമാബീവിയുടെ പേരിലാണെന്ന് അറിയുന്നത്.റീസർവേ രേഖകളിൽ മാതാവിെൻറ പേരുതന്നെ വീണ്ടും രേഖപ്പെടുത്തിയതുകൊണ്ടാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. തുടര്‍ന്ന് രണ്ടുപേരുടെ പേരിലേക്കുമായി മാറ്റാന്‍ താലൂേക്കാഫിസിൽ 2016ൽ അപേക്ഷ നല്കി.
2018 വരെ നടപടി ഉണ്ടായില്ല. പലതവണ തൈക്കാട് വില്ലേജോഫിസിലും താലൂേക്കാഫിസിലും കയറിയിറങ്ങി മടുത്തതോടെ കലക്ടര്‍ക്ക് പരാതി നല്കി. കലക്ടര്‍ വിഷയത്തില്‍ ഇടപെടുകയും അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥർ നിസ്സംഗത തുടർന്നു. 6.4 സെൻറിലായി രണ്ട് വീടുകള്‍ ഇരുവര്ക്കുമായുണ്ട്. സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ശരിയാക്കാനോ വീട്ടിലേക്ക് വൈദ്യുതി- വെള്ളം കണക്ഷന് എടുക്കാനോ സാധിച്ചിട്ടില്ല.
രേഖകള്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സോഫിയയും നദിയയും. സർവേ നടത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകാത്താണ് പോക്കുവരവിന് തടസ്സമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.