വാഹന തട്ടിപ്പ് കേസിലെ പ്രതി എട്ട് വർഷത്തിനുശേഷം പൊലീസ് പിടിയിൽ
text_fieldsആറ്റിങ്ങൽ: വൻ വാഹന തട്ടിപ്പ് കേസിലെ പ്രതി എട്ട് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. മംഗലാപുരം മുരുക്കുംപുഴ മുല്ലശ്ശേരി അനിൽ ഹൗസിൽ മുരുക്കുംപുഴ അനിൽ എന്ന് വിളിക്കുന്ന അനിൽ അലോഷ്യസാണ് (42) അറസ്റ്റിലായത്. 2012ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത വൻ വാഹന തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയാണ് ഇയാൾ. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ വ്യാജവിലാസത്തിലാണ് ഇയാൾ താമസിച്ചുവന്നത്. ബാങ്ക് മാനേജർ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീനിലയം വീട്ടിൽ താമസിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്.
വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ തരപ്പെടുത്തി വാഹനം വാങ്ങി താൽക്കാലിക രജിസ്ട്രേഷൻ നടത്തി രേഖകൾ സമ്പാദിക്കും. ഇത്തരത്തിൽ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങൾ മറിച്ച് വിൽപന നടത്തിയും പണയംവെച്ചും സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ ഒന്നാംപ്രതിയാക്കി ആറ്റിങ്ങൽ പൊലീസ് കേെസടുത്തത്. ഫിനാൻസ് കമ്പനി ജീവനക്കാരനെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളെ സഹായിച്ച നെയ്യാറ്റിൻകര വാഴിച്ചൽ സ്വദേശി സനോജ്, തിരുമല മുടവൻമുകൾ സ്വദേശി പ്രകാശ്, കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി റീജു, കല്ലമ്പലം കുടവൂർ നാദിർഷാ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ, സബ് ഇൻസ്പെക്ടർ എസ്. സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർമാരായ ഫിറോസ് ഖാൻ, എ.എച്ച്. ബിജു, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, എസ്. ജയൻ, സിയാദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.