ഓൺലൈൻ തട്ടിപ്പ്: ഡോക്ടറുടെ നഷ്ടപ്പെട്ട പണം സൈബർ സെൽ വീണ്ടെടുത്തു
text_fieldsതിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ കാർഡുടമക്ക് നഷ്ടപ്പെട്ട 51,889 രൂപ സൈബർ സെല്ലിെൻറ സമയോചിതമായ ഇടപെടലിലൂടെ വീണ്ടെടുത്തു.
ഇതുൾപ്പെടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 2,93,231 രൂപയാണ് തിരുവനന്തപുരം സിറ്റി സൈബർ സെൽ തിരിച്ചുപിടിച്ച് ഉടമകൾക്ക് നൽകിയതെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
മണക്കാട് സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിനിരയായത്. തട്ടിപ്പു സംഘം എസ്.ബി.ഐ െക്രഡിറ്റ് കാർഡിൽ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടത്. െക്രഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്ത് പ്ലാറ്റിനം കാർഡാക്കി കൊടുക്കാമെന്നും അതിനായി കാർഡ് നമ്പർ നൽകണമെന്നും ആവശ്യപ്പെട്ടു.
നമ്പർ നൽകി അല്പസമയത്തിനു ശേഷം, അദ്ദേഹത്തിെൻറ ഫോണിൽ വന്ന ഒ.ടി.പി നമ്പറും തന്ത്രപൂർവം കൈക്കലാക്കിയ സംഘം അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഓൺലൈൻ വിപണികൾ സജീവമായത് മുതലെടുത്ത് തട്ടിപ്പുകളും വ്യാപകമായിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
ഓൺലൈൻ തട്ടിപ്പിനിരയാകുന്ന തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് എത്രയും വേഗം സിറ്റി സൈബർ സെല്ലിലെ 9497975998 എന്ന നമ്പറിൽ അറിയിക്കാവുന്നതാണെന്ന് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.