ഓപറേഷന്‍ ആഗ്; തിരുവനന്തപുരത്ത് ഗുണ്ടകളും ക്രിമിനലുകളും അകത്ത്
text_fieldsതിരുവനന്തപുരം: കേരള പൊലീസ് ഓപറേഷൻ ആഗ് എന്ന പേരിൽ നടത്തിയ സ്‌പെഷൽ ഡ്രൈവിൽ തിരുവനന്തപുരം റൂറൽ ജില്ലയിലെ 217 പേരെ കസ്റ്റഡിയിലെടുത്തു. ഗുണ്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും നിരവധിപേർ അറസ്റ്റിലായിട്ടുണ്ട്. റൂറൽ ജില്ലയിൽ പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 53 വാറണ്ട് പ്രതികളെയും അറസ്റ്റ് ചെതു.
കഠിനംകുളത്ത് കുപ്രസിദ്ധ ഗുണ്ട സജീർ, വർക്കലയിൽ വധശ്രമ കേസിലെ പ്രതി സൈജു, വെള്ളറടയിൽ കുപ്രസിദ്ധ ഗുണ്ട വിശാഖ്, നെയ്യാർഡാം സ്റ്റേഷൻ പരിധിയിൽ പ്രതികളായ രാജീവ്, സജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. വിതുരയിൽ ഗുണ്ട കേസിൽ മുഹമ്മദ് ഷാഫി, പോത്തൻകോട് കിരൺജിത്ത്, വിഷ്ണു, മംഗലപുരത്ത് ബോംബേറ് കേസിലെ പ്രതി രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്തു. റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷൽ ഡ്രൈവിൽ ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിമാരും, എസ്.എച്ച്.ഒമാരും പങ്കാളികളായി.
തിരുവനന്തപുരം: കേരള പൊലീസിന്റെ ഓപറേഷന്റെ ആഗിന്റെ ഭാഗമായി നഗരത്തിൽ 145 ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും പിടികൂടിയെന്ന് സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു പറഞ്ഞു. ഗുണ്ടാപ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളവർ, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, വിവിധ കേസുകളിൽ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളവരുമാണ് പിടിയിലായത്.
ഒരാഴ്ച മുമ്പ് ഗുണ്ടകളുടെ പട്ടിക തയാറാക്കിയാണ് മിന്നൽ പരിശോധന നടത്തിയത്. പിടിയിലായവരുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് േഡറ്റ തയാറാക്കി തുടർ നടപടികൾ സ്വീകരിക്കും. നഗരപരിധിയിൽ സാമൂഹികവിരുദ്ധ പ്രവർത്തനവും അക്രമവും നടത്തുന്ന ഗുണ്ടകളെ അടിച്ചോടിക്കുമെന്ന് സിറ്റി െപാലീസ് കമീഷണർ സി.എച്ച്. നാഗരാജു പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.