കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പ്രതിപക്ഷ സംഘടനകൾ
text_fieldsതിരുവനന്തപുരം: എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച പ്രതിപക്ഷ സംഘടനകൾ സെക്രേട്ടറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറന്നു.
പ്രതിഷേധം ഒരുവേളയിൽ പൊലീസുമായുള്ള ഉന്തിലും തള്ളിലുംവരെ കലാശിച്ചു. മാസ്ക് ധരിക്കാതെ വന്നവരുടെ വാടാ, പോടാ വിളികൾക്കും നഗരം സാക്ഷിയാക്കി. കോവിഡിനെതുടർന്ന് മാസങ്ങളായി മൂകതയിലായിരുന്നു സെക്രേട്ടറിയറ്റ് പരിസരം ശനിയാഴ്ച ശബ്ദായമാനമായി. കോവിഡ് കേസുകളിൽ സംസ്ഥാനത്ത് തന്നെ മുന്നിയിലുള്ള ജില്ലയിൽ ശനിയാഴ്ച മാത്രം ഒമ്പതോളം പ്രതിഷേധ മാർച്ചുകളാണ് സെക്രേട്ടറിയറ്റിന് മുന്നിലെത്തിയത്.
രോഗത്തെക്കുറിച്ച പരിഭ്രമമില്ലാതെ പ്രതിഷേധക്കാർ തിങ്ങിചെരുങ്ങി എത്തിയത് പൊലീസുകാരെയും വലച്ചു. മാസ്കും കൈയുറയും ഫെയ്സ് ഷീൽഡുമായാണ് പൊലീസ് നിലയുറപ്പിച്ചതെങ്കിലും സമരക്കാരുമായി നേരിട്ട് ഇടപെടേണ്ടിവന്നതോടെ നൂറുകണക്കിന് ഉദ്യോഗസ്ഥർ ഭീതിയിലാണ്.
ബാരിക്കേഡ് മറിക്കാൻ സമരക്കാർ ശ്രമിച്ചതിെൻറ ഭാഗമായി ജലപീരങ്കി പ്രയോഗിച്ചതോടെ പലരുെടയും മാസ്കുകൾ നഷ്ടപ്പെട്ടു. തുടർന്ന് യുവമോർച്ച, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരിൽ പലരും മാസ്കില്ലാതെയാണ് പൊലീസുമായി കൊമ്പുകോർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.