ഓറഞ്ച് സര്‍ക്കിള്‍ ബുധനാഴ്ച മുതൽ
text_fieldsതിരുവനന്തപുരം: കിഴക്കേകോട്ട-മണക്കാട്-ശംഖുംമുഖം-പാളയം വഴി കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ (ഓറഞ്ച് സര്‍ക്കിള്‍) ആരംഭിക്കുന്നു. ബുധനാഴ്ച ഗതാഗത മന്ത്രി ആന്റണി രാജു പുതിയ സർവിസ് ഫ്ലാഗ് ഓഫ് ചെയ്യും. നാല് പുതിയ ഇലക്ടിക് ബസുകളാണ് ഓറഞ്ച് സര്‍ക്കിളില്‍ സര്‍വിസ് നടത്തുന്നത്.
20 മിനിറ്റ് ഇടവേളകളില്‍ സർവിസ് നടത്തുന്ന ഓറഞ്ച് സര്‍ക്കിളിന്റെ ഒരു ട്രിപ്പില്‍ 10 രൂപക്ക് യാത്ര ചെയ്യാം. 12 മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 30 രൂപയുടെ 'ടുഡേ' ടിക്കറ്റും 24 മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 50 രൂപയുടെ 'ഗുഡ് ഡേ'ടിക്കറ്റും എടുത്താല്‍ എല്ലാ സിറ്റി സര്‍ക്കുലര്‍ ബസുകളിലും യഥേഷ്ടം സഞ്ചരിക്കാം. കിഴക്കേകോട്ട-മണക്കാട്-മുക്കോലയ്ക്കല്‍- വലിയതുറ-ശംഖുംമുഖം-ആള്‍സെയിന്റ്സ്-ചാക്ക-പേട്ട-ജനറല്‍ ആശുപത്രി-പാളയം- സ്റ്റാച്യു-തമ്പാനൂര്‍-കിഴക്കേകോട്ട എന്നിങ്ങനെയാണ് റൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.