കോട്ടൺഹിൽ എൽ.പി.എസിൽ 1000 കടന്ന് കുട്ടികൾ
text_fieldsതിരുവനന്തപുരം: കോട്ടൺഹിൽ എൽ.പി സ്കൂളിൽ കുട്ടികളുടെ എണ്ണം 1000 കടന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി ഇന്നലെ ഉച്ചവരെ ആകെ 1022 കുട്ടികൾ പ്രവേശനം നേടി. തുടർന്നും പ്രവേശനത്തിനുള്ള അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നതായി ഹെഡ്മാസ്റ്റർ കെ. ബുഹാരി അറിയിച്ചു. പൊതുവിദ്യാലയങ്ങൾ പൊതുസമൂഹത്തിൽ ആകർഷകമായതിെൻറ പ്രകടമായ ഉദാഹരണമാണ് കുട്ടികളുടെ എണ്ണം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവേശനോത്സവം യൂട്യൂബ് ലൈവായി മുഴുവൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഓൺലൈനായിതന്നെ കുട്ടികളുടെ കലാപരിപാടികളും നടന്നു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് തങ്ങളുടെ സ്കൂളും അവിടത്തെ സൗകര്യങ്ങളും വീട്ടിലിരുന്ന് കണ്ടുമനസ്സിലാക്കാൻ വേണ്ടുന്ന ക്രമീകരണങ്ങളും അധ്യാപകർ ലൈവ് ടെലികാസ്റ്റ് വഴി ഒരുക്കിയിരുന്നു.
വാർഡ് കൗൺസിലർ രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനോത്സവത്തിന് മന്ത്രി ജി.ആർ. അനിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവും ആശംസ അറിയിച്ചു. പി.ടി.എ പ്രസിഡൻറ് എസ്.എസ്. അനോജിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടി.എ. ജേക്കബ് സ്വാഗതവും ശ്രീലേഖ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ കെ. ബുഹാരി കുട്ടികൾക്ക് സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.