സ്വന്തം തീരം നഷ്ടപ്പെട്ട വേദനയിൽ ആൻറണി
text_fieldsപൂന്തുറ: ചാകരക്കാലത്തുപോലും സ്വന്തം കടപ്പുറത്തുനിന്ന് കടലിൽ വള്ളമിറക്കാൻ കഴിയാത്തതിെൻറ വേദനയിലാണ് പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ആൻറണി (64).
അരനൂറ്റാണ്ടായി കടലിനോട് മല്ലിടുന്ന ഇയാൾ ഇതുവരെയും വള്ളമിറക്കിയത് സ്വന്തം കടപ്പുറത്തുനിന്നായിരുന്നു. എന്നാൽ, ഇൗ മൺസൂൺ കാലത്ത് ഇയാളുടെ ഏറ്റവും വലിയ വേദന തങ്ങളുടെ തീരം കലിതുള്ളിയ കടൽ കവർന്നെടുത്തെന്നതാണ്. എന്നാൽ, ഇത്രയും കാലം ഉപജീവനത്തിനായി മറ്റൊരു തീരം തേടിപ്പോകാത്ത ആൻറണി ഇനിയും മറ്റൊരു കടപ്പുറത്ത് ചെന്ന് വള്ളമിറക്കാൻ തയാറുമല്ല.
പൂന്തുറയിൽനിന്ന് കടലിൽ പോകാൻ കഴിയിെല്ലന്ന് അറിയാമെങ്കിലും ദിവസവും രാവിലെ ആൻറണി കടലിെൻറ അരികിലേക്കെത്തും. 13ാം വയസ്സില്‍ പിതാവിെൻറ കൈപിടിച്ച് കടലില്‍ പോയിരുന്ന കാലം തൊട്ട് കടലിെൻറ ചേല് (നിറവ്യത്യാസം) നോക്കിയാണ് മത്സ‍്യബന്ധനം നടത്തിയിരുന്നതെന്ന് ആൻറണി പറയുന്നു.
അന്ന് കടൽ ക്ഷോഭിച്ചാൽപോലും സുഗമമായി കരയിേലക്ക് മടങ്ങിയെത്താനും വള്ളങ്ങൾ സുഗമമായി തീരത്തേക്ക് കയറ്റിവെക്കാനും കഴിയുമായിരുന്നു. എന്നാല്‍, ഇന്ന് പുത്തന്‍ വികസനങ്ങളുടെ ഭാഗമായി കടലിനെ കീറിമുറിക്കാന്‍ തുടങ്ങിയതോടെ കടല്‍ അമിതമായി ക്ഷോഭിച്ച് തുടങ്ങിെയന്നാണ് ആൻറണിയുടെ വിലയിരുത്തല്‍.
കിലോമീറ്ററോളം തീരമുണ്ടായിരുന്ന കടപ്പുറം ഇന്ന് പൂർണമായും കടൽ വിഴുങ്ങിയ അവസ്ഥയിലാണ്. പുതിയ മത്സ്യബന്ധനരീതികളും പുത്തന്‍ ഉപകരണങ്ങളുമെല്ലാം എത്തിയെങ്കിലും പഴയകാലത്ത് മത്സ്യബന്ധനത്തിന് പോയിരുന്ന രീതികളാണ് ആൻറണി ഉൾപ്പെെടയുള്ള പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾക്ക് ഇന്നും ഇഷ്ടം. അത്തരം രീതികൾ ഉപയോഗിച്ചയുള്ള മത്സ്യബന്ധനം തന്നെയാണ് ഇവർ ഇന്നും നടത്തുന്നത്. വലകളിൽ മത്സ്യക്കുഞ്ഞുങ്ങള്‍ കുടുങ്ങിയാല്‍ അതിനെ തിരികെ കടലിലേക്ക് നിക്ഷേപിച്ചശേഷം മാത്രമേ ആൻറണിയെപ്പോലുള്ള പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾ കരയിലേക്ക് മടങ്ങുകയുള്ളൂ.
എന്നാൽ, കടലിെൻറ ആവാസവ‍്യവസ്ഥയെ തകർക്കുന്നതരത്തിൽ നിരോധിത വലകളുമായി ചിലർ മത്സ‍്യസമ്പത്ത് കൊള്ളയടിക്കുന്നത് ട്രോളിങ് കാലത്തുപോലും മത്സ‍്യസമ്പത്തിന് ഭീഷണിയായെന്നും ആൻറണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.