വേളിയംകാല കുന്നിലെ 41 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ നടപടി
text_fieldsപാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ മടത്തറ വേളിയങ്കാല കുന്നിലെ 41 കുടുബങ്ങൾക്കും ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള വിതരണത്തിന് അനുമതി ലഭിച്ചു. 10.55 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.
മഴ സമയങ്ങളിൽപോലും കുടിവെള്ളം കിട്ടാക്കനിയായ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ എം.എൽ.എ ഗ്രൗണ്ട് വാട്ടർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും അതനുസരിച്ച് ബന്ധപ്പെട്ട എൻജിനീയർമാർ പ്രദേശം സന്ദർശിച്ച് കുഴൽകിണർ കുഴിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
കുഴൽകിണറിൽ ആവശ്യത്തിന് ജലലഭ്യത ഉറപ്പായതോടെ വീടുകളിലേക്ക് പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്കാണ് ഇപ്പോൾ അംഗീകാരമായത്. പദ്ധതി ടെൻഡർ ചെയ്തിട്ടുണ്ട്. വേഗത്തിൽ തന്നെ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.