സൈബർ പൊലീസ് ചമഞ്ഞ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാൾ പിടിയിൽ
text_fieldsപാലോട്: സൈബർ സെൽ പൊലീസ് എന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. നന്ദിയോട് പൗവ്വത്തൂർ സ്മിതാ ഭവനിൽ ദീപുകൃഷ്ണൻ (36) ആണ് അറസ്റ്റിലായത്. വീടുകളിലെത്തി സ്ത്രീകളുടെ നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പുവരുത്താൻ വന്നതാണെന്നും തെറ്റിദ്ധരിപ്പിക്കും.
ഉറപ്പിക്കുന്നതിനായി ശരീരത്തിെൻറ അളവെടുക്കണമെന്നാവശ്യപ്പെടുകയും അതിനായി സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്യും. അളവെടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുക എന്നതാണ് ഇയാളുടെ രീതി.
ഈമാസം നാലിന് പാലോട് സ്വദേശിനി പാലോട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയായിരുന്നു. വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിെൻറ സഹായത്തോടെ തമ്പാനൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലും കരമനയിലും മെഡിക്കൽ കോളജിലുമടക്കം സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. വിദേശത്തും ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
റൂറൽ എസ്.പി ബി. അശോകെൻറ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിെൻറ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിെൻറ നേതൃത്വത്തിൽ ജി.എസ്.ഐമാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, ജി.എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ മാധവൻ, നസീറ, സി.പി.ഒമാരായ നിസാം, ഷിബു, സുജുകുമാർ, വിനിത് എന്നിവരാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.