പട്ടികവര്‍ഗക്കാരുടെ അനിവാര്യ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നു
text_fieldsപാലോട്: പട്ടികവര്‍ഗക്കാരുടെ അനിവാര്യ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ എ.ബി.സി.ഡി ക്യാമ്പ് നന്ദിയോട് നടന്നു. ജില്ല ഭരണകൂടവും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായാണ് 'ഊർജം കാമ്പയിന്' എന്ന പരിപാടി സംഘടിപ്പിച്ചത്. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ ജെറോമിക് ജോർജ് ക്യാമ്പ് സന്ദര്‍ശിച്ചു.
പട്ടികവര്‍ഗക്കാരുടെ ഹെൽത്ത് കാര്‍ഡ്, ആധാര്‍, ബാങ്ക് സേവനങ്ങള്‍, ജനന/മരണ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന് ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ നിരവധി സേവനങ്ങളും അവയുടെ പൂര്‍ണ വിവരങ്ങളും ക്യാമ്പിലൂടെ ലഭ്യമാക്കി. രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം.
തദ്ദേശ സ്വയംഭരണം, സിവില്‍ സപ്ലൈസ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 28 അക്ഷയകേന്ദ്രങ്ങള്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചു. 13 ഊരുകളില്‍ നിന്നുള്ള പട്ടികവര്‍ഗക്കാര്‍ ക്യാമ്പില്‍ ഗുണഭോക്താക്കളായി. നന്ദിയോട് വൃന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം രാജേഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.