വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതിയും യുവതിയും അറസ്റ്റിൽ
text_fieldsപാലോട്: വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതിയും യുവതിയും അറസ്റ്റിൽ. തെന്നൂരിൽ രണ്ട് വർഷമായി വാടകക്ക് താമസിക്കുന്ന കോഴിക്കോട് വടകര വൈക്കിലശേരി പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഹംജാദ് (26), കണ്ണൂർ തയ്യിൽ സജിനാ മൻസിലിൽ സജിന (30) എന്നിവരാണ് അറസ്റ്റിലായത്. ഹംജദിെൻറ തിരിച്ചറിയൽ കാർഡുകൾ വീട്ടുടമസ്ഥന് നൽകാതെ ഒപ്പമുള്ള യുവതിയുടെയും അമ്മയുടെയും തിരിച്ചറിയൽ രേഖകൾ നൽകിയാണ് വാടകച്ചീട്ട് എഴുതിയിരുന്നത്. ആധാർ കാർഡിലെ വിവരങ്ങളിൽ തിരുത്തൽ വരുത്തിയതിനെത്തുടർന്ന് അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തു. പല സ്ഥലങ്ങളിലും വ്യാജരേഖ ചമച്ചാണ് താമസിച്ചത്.
2018ൽ കള്ളനോട്ട് കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ച ഹംജാദ് ജാമ്യത്തിലിറങ്ങിയ ശേഷം ബീമാപള്ളിയിലും പിന്നീട് തെന്നൂരും താമസമാക്കി. മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ വിദഗ്ധനായ ഇയാൾ മൊബൈൽകട നടത്തിവരുകയായിരുന്നു. ഇയാളുടെ ദുരൂഹപശ്ചാത്തലത്തെപ്പറ്റി വിവരം ലഭിച്ച പാലോട് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. കടയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ, പ്രിൻറർ എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.
നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദിെൻറ നിർദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ നിസാറുദീൻ, ബാബുകാണി, ജി.എസ്.ഐമാരായ റഹിം, ഉദയൻ, വിനോദ്, അനിൽകുമാർ, സജീവ്, സുരേഷ്ബാബു, റിയാസ്, ഗീത, സുജുകുമാർ, വിനീത്, സഹീഹത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.