അനധികൃത വൈഡൂര്യഖനനം: ഡി.കെ. മുരളി സ്ഥലം സന്ദർശിച്ചു
text_fieldsഖനനം നടന്ന വനപ്രദേശം ഡി.കെ. മുരളി എം.എൽ.എ സന്ദർശിക്കുന്നുdk
പാലോട്: അനധികൃതമായി വൈഡൂര്യഖനനം നടക്കുന്നെന്ന പരാതിയെ തുടർന്ന് ബ്രൈമൂർ വനമേഖല പ്രദേശം ഡി.കെ. മുരളി എം.എൽ.എ സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാറ്റി പഴുതുകളില്ലാത്ത അന്വേഷണം നടക്കുമെന്നും ഇത്തരം പ്രകൃതിചൂഷകരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും എം.എൽ.എ പറഞ്ഞു.
മണച്ചാലെ ക്യാമ്പ് ഷെഡിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയായി ഖനനം നടന്ന പ്രദേശത്ത് വെടിമരുന്നുകൾ ഉപയോഗിച്ചതിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും പ്രകൃതിക്ക് ദോഷമായ ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടത് നാടിെൻറ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലോട് റേഞ്ച് ഓഫിസർ അജിത്തും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.