പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
text_fieldsപാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ.
പെരിങ്ങമ്മല അടിപ്പറമ്പ് ചോനമല അമൽ ഭവനിൽ ആരോമലിനെയാണ് (21) പാലോട് പൊലീസ് അറസ്റ്റ്ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി.
സൈബർ സെല്ലിെൻറ സഹായത്തോടെ ഇരുവരും കല്ലമ്പലത്തുള്ളതായി മനസിലാക്കി. സ്റ്റേഷനിലെത്തിച്ചുള്ള ചോദ്യം ചെയ്യലിൽ യുവാവ് പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്യുകയായിരുന്നെന്ന് കണ്ടെത്തി.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പാലോട് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.