പ്രദീപ് കുമാറിനും സജൻ പ്രകാശിനും പൗരസ്വീകരണം നൽകി
text_fieldsപാലോട്: നാലുതവണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നന്ദിയോട് സ്വദേശി ദ്രോണാചാര്യ പ്രദീപ് കുമാറിനും നീന്തൽതാരം സജൻ പ്രകാശിനും നന്ദിയോട് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഭക്ഷ്യ സിവിൽ സെപ്ലെസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാർ താമസിക്കുന്ന വീട് ഉൾപ്പെടുന്ന റോഡിന് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ദ്രോണാചാര്യ പ്രദീപ്കുമാറിെൻറ പേര് നൽകിയ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശൈലജ രാജീവൻ, ജി. കോമളം, പി.എസ്. ബാജിലാൽ, സോഫി തോമസ്, ആനാട് ജയൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നന്ദിയോട് ഫൈറ്റേഴ്സിെൻറ ആഭിമുഖ്യത്തിൽ തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രദീപ് കുമാറിനെയും സജൻ പ്രകാശിനെയും പുലിയൂരിലുള്ള വസതിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.