വന്യമൃഗ ശല്യം രൂക്ഷമായ ആദിവാസി മേഖലകളിൽ ദ്രുതകർമ സേന ഇറങ്ങി
text_fieldsപാലോട്: വന്യമൃഗ ശല്യം രൂക്ഷമായ ആദിവാസി മേഖലകളിൽ ദ്രുതകർമ സേന ഇറങ്ങി. ഏറെ പരാതികളുള്ള പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ആദിവാസി ഊരുകളായ കൊന്നമൂട് കാട്ടിലക്കുഴി, ചെന്നല്ലിമൂട്, മുത്തുകാണി പ്രദേശങ്ങളിലാണ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) ഇറങ്ങിയത്. ഇവിടങ്ങളിൽ കാട്ടു മൃഗങ്ങളെ തുരത്താൻ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും മൃഗങ്ങളെ കണ്ടെത്തിയില്ല. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനകൾ വ്യാപകമായി ജനവാസമേഖലയിലിറങ്ങി ശല്യം ഉണ്ടാക്കുന്നതായി ആദിവാസികൾ പറയുന്നു.
കൃഷിയിടത്തിൽ കാട്ടാനകൾ ഇറങ്ങുന്നത് സംബന്ധിച്ച് മാധ്യമം നേരത്തെ വാർത്ത നൽകിയിരുന്നു. ആനക്കൂട്ടത്തിന് മുന്നിൽ സ്കൂൾ കുട്ടികൾ എത്തിപ്പെട്ടതും കുട്ടികൾ കഷ്ടിച്ച് രക്ഷപ്പെട്ടതും കുറച്ചുനാളുകൾക്ക് മുമ്പ് നടന്ന സംഭവമാണ്.
കാട്ടുപോത്തുകൾ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളും നിരവധിയാണ്. പാലോട് ഫോറസ്റ്റ് ഓഫിസിന് കീഴിൽ ഒരു ആർ.ആർ.ടി യൂനിറ്റ് സ്ഥിരമായി വേണമെന്നുള്ള ജനപ്രതിനിധികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് പാലോട്ട് ആർ.ആർ.ടി യൂനിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.