യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsപാലോട്: വാക്കുതർക്കത്തിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നന്ദിയോട് മണ്ണാറക്കുന്ന് മിഥുനത്തിൽ മിഥുൻ (27) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. തൊളിക്കോട് വിനോബാനികേതൻ പ്രിയ ഭവനിൽ പ്രദീപി (47)നെയാണ് ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ ബന്ധുവീട്ടിലേക്ക് ഓട്ടോയിലെത്തിയ പ്രദീപുമായി മിഥുൻ തർക്കമുണ്ടാക്കി. ഉടൻ കൈയിൽ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടുകയായിരുന്നു.
പച്ച ശാസ്താക്ഷേത്രത്തിന് സമീപത്തെ ടർഫിൽ അതിക്രമിച്ചു കയറി ടർഫ് നടത്തിപ്പുകാരനെ വാൾകൊണ്ട് ആക്രമിച്ച കേസിലും ജങ്‌ഷനിലെ കടയിൽനിന്ന് സിഗരറ്റ് കിട്ടാത്തതിന് കടക്കാരനെ മർദിച്ച് കട തകർത്ത കേസിലുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മിഥുൻ.
പാലോട് ഇൻസ്പെക്ടർ പി. ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിസാറുദ്ദീൻ, സാംരാജ്, അൽ അമീൻ, സജീവ്, അരുൺ, ജെ. അരവിന്ദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.