നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പാലോട്: നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ഇവരിൽനിന്ന് രണ്ടു നക്ഷത്ര ആമകളെ പിടികൂടി. മലയിൻകീഴ് പച്ചയിൽ മണപ്പുറം നന്ദനത്തിൽ കെ.എസ്.ഇ.ബി തൈക്കാട് സെക്ഷനിലെ ലൈൻമാൻ സന്തോഷ് (40), മലയിൻകീഴ് പച്ചയിൽ മണപ്പുറം പേരേത്ത് കോണത്ത് പുത്തൻവീട്ടിൽ അരുൺകുമാർ (37), തൃശൂർ ചാവക്കാട് തൊട്ടപ്പുറത്തരികത്ത് വീട്ടിൽ കെ.എസ്.ഇ.ബി താൽക്കാലിക ഡ്രൈവർ സജിത്ത് (38) എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടത്ത് വെച്ച് ആമകളെ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കൂടുതൽ പ്രതികൾ ഉണ്ടെന്നും അവർക്കായി തിരച്ചിൽ ആരംഭിച്ചതായും വനം വകുപ്പ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.