കൂൺകച്ചവടക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപാലോട്: കൂൺ കച്ചവടക്കാരനായ പ്രവാസിയെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പച്ച ആറ്റുമൂഴിയിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന നിതിൻ രാമചന്ദ്രൻ (24), ആറ്റുകടവ് അൽനൂർ ഹൗസിൽ അജ്മൽ (25) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.
തെരഞ്ഞെടുപ്പ് തലേന്ന് എൽ.ഡി.എഫ് ബൂത്ത് അലങ്കരിക്കാനെത്തിയതിെൻറ പേരിലാണ് കരിമൺകോട് ശ്രീനികേതനിൽ ഉണ്ണികൃഷ്ണനെ ആക്രമിച്ചത്. ബൈക്കിൽ കൂണുകളുമായി കച്ചവടത്തിന് പോകവെ പാപ്പനംകോട് ജങ്ഷനിൽ െവച്ചായിരുന്നു മർദനം. ഉണ്ണികൃഷ്ണനെ തുടർന്നും ആക്രമിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
അതിനാൽ വരുമാനമാർഗം അടഞ്ഞ ഉണ്ണികൃഷ്ണന് സി.പി.എം, സി.ഐ.ടി.യു പ്രവർത്തകർ കൂൺ കച്ചവടം നടത്തി വരുമാനമെത്തിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.