പഞ്ചായത്ത് തെരഞ്ഞെടുപ്പ്: മാരത്തൺ ചർച്ചകളിൽ മുന്നണികൾ
text_fieldsകിളിമാനൂർ: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകാനുള്ള തിരക്കിട്ട ചർച്ചകളിലാണ് ഇരുമുന്നണികളും. പഞ്ചായത്തുകളിലെ ഒട്ടുമിക്ക വാർഡുകളിലും സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും മറുപക്ഷത്തെ സ്ഥാനാർഥി ആരെന്നറിയാത്തതിനാൽ സ്വന്തം സ്ഥാനാർഥിയെ വെളിപ്പെടുത്താതിരിക്കുകയാണ് ഇടത്- വലതുമുന്നണികൾ.
ഓരോ പഞ്ചായത്തിലെയും നിലവിലുള്ള വാർഡുകൾ നിലനിർത്തുന്നതോടൊപ്പം രണ്ടോ മൂന്നോ സീറ്റുകൂടി ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്.
കിളിമാനൂർ േബ്ലാക്കിന് കീഴിൽ നാവായിക്കുളം ഒഴികെയുള്ള ഏഴ് പഞ്ചായത്തുകളും എൽ.ഡി.എഫ് മുന്നണിയാണ് നിലവിൽ ഭരിക്കുന്നത്. ഇതിൽ മടവൂരിൽ സി.പി.ഐക്കാണ് പ്രസിഡൻറ് സ്ഥാനം. 17 വാർഡുകളുള്ള പഴയകുന്നുമ്മേൽ പഞ്ചായത്തിൽ തങ്ങളുടെ 13 വാർഡിലും പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് സി.പി.എം ശ്രമം.
അങ്ങനെയെങ്കിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ അടക്കമുള്ളവർക്ക് മാറിനിൽക്കേണ്ടിവരും. അതേസമയം, പ്രസിഡൻറ് സ്ഥാനം ആർക്കെന്ന തീരുമാനം വരുന്ന മുറക്ക് ചില വ്യത്യാസങ്ങൾ വരാനും സാധ്യതയുള്ളതായി അറിയുന്നു. നാല് സീറ്റുകൾ സി.പി.ഐക്കാണ്. സി.പി.എം പഴയകുന്നുമ്മേൽ എൽ.സിയിൽ ഉൾപ്പെട്ട ഒമ്പത് വാർഡുകളിലാണ് സി.പി.ഐയുടെ നാല് സീറ്റുകളും.
ഇതോടെ പലർക്കും അവസരം നഷ്ടപ്പെടുന്നതായി സി.പി.എം വിമർശനമുണ്ട്. ഇതോടെ അടയമൺ എൽ.സിയിൽപെട്ട തൊളിക്കുഴി വാർഡ് സി.പി.ഐക്ക് കൈമാറി സി.പി.ഐയുടെ സിറ്റിങ് സീറ്റായ തട്ടത്തുമല സി.പി.എം എടുത്തേക്കും. എന്നാൽ, ഈ സീറ്റ് വിട്ടുകൊടുക്കേണ്ടന്നാണ് സി.പി.ഐ നേതൃത്വത്തിെൻറ തീരുമാനം.
കോൺഗ്രസ് പഴയകുന്നുമ്മേൽ പഞ്ചായത്തിൽ സീറ്റ് ചർച്ചകൾ ഏറക്കുറെ പൂർത്തിയായി. പത്താം വാർഡായ കാനാറയിൽ റിട്ട. അധ്യാപിക ശ്രീലത മത്സരിക്കുമെന്ന് ഉറപ്പായി. പ്രാദേശിക മുന്നണിയുമായി നടത്തിയ ചർച്ച അലസിയതായും എല്ലാ വാർഡിലും കോൺഗ്രസ് നേരിട്ട് മത്സരിക്കുമെന്നും പ്രാദേശിക നേതാവ് പറഞ്ഞു.
15 വാർഡുള്ള കിളിമാനൂരിൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയം ഏറക്കുറെ പൂർത്തിയായി. പഞ്ചായത്തിലെ പ്രധാന മത്സരം നടക്കുന്ന പോങ്ങനാട് ടൗൺ വാർഡിലാണ് സ്ഥാനാർഥി നിർണയം കല്ലുകടിയായിരിക്കുന്നത്. ഇവിടെ, മുൻ േബ്ലാക്ക് മെംബറും പാർട്ടിയിലെ മുതിർന്ന പ്രാദേശിക നേതാവുമായ പോങ്ങനാട് രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി േബ്ലാക്ക് നേതൃത്വത്തിെൻറ നിർദേശം.
എന്നാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഗണേഷിനെ സ്ഥാനാർഥിയാക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. വാർഡ് ഒന്ന്, മൂന്ന്, ആറ്, എട്ട്, 15 എന്നിവിടങ്ങളിൽ മുൻ പഞ്ചായത്തംഗങ്ങളായിരുന്നവർ മത്സരിക്കാൻ ധാരണയായി.
സി.പി.എം ഭരണത്തിലുള്ള നഗരൂരിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചതേയുള്ളൂവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സി.പി.ഐ മത്സരിക്കുന്ന വാർഡ് 17ൽ നിലവിലെ പഞ്ചായത്തംഗം കെ. അനിൽകുമാർ മത്സരിക്കും. കോൺഗ്രസിൽ വാർഡ് 15 ഒഴികെ എല്ലാ സീറ്റിലും സ്ഥാനാർഥികളായതായി അറിയുന്നു.
മുൻ പ്രസിഡൻറും നഗരൂർ സർവിസ് സഹകരണബാങ്ക് പ്രസിഡൻറുമായ എ. ഇബ്രാഹിംകുട്ടി വാർഡ് ആറിലും കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡൻറും നിലവിലെ േബ്ലാക്ക് മെംബറുമായ ജി. ഹരികൃഷ്ണൻ നായർ നാലിലും മുൻ പഞ്ചായത്തംഗം ബി. രത്നാകരൻപിള്ള 17ലും മത്സരിക്കും.
േബ്ലാക്ക് പഞ്ചായത്തിൽ വെള്ളല്ലൂർ ഡിവിഷനിൽ സി.പി.എമ്മിൽനിന്ന് മുൻ സി.ഡി.എസ് ചെയർപേഴ്സൺ ലീനയും കോൺഗ്രസിൽനിന്ന് മുൻ പഞ്ചായത്തംഗം നളിനിയും മത്സരിക്കുമെന്നുറപ്പായി. മറ്റ് പഞ്ചായത്തുകളിൽ മുന്നണികൾക്കിടയിൽ ചർച്ച സജീവമാണ്. വരുംദിവസം ചിത്രം വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.