തൊണ്ണൂറ്റിഒന്നാം വയസ്സിലും മെഡലുകള്‍ വാരിക്കൂട്ടി അശോകന്
text_fieldsപാറശ്ശാല: തൊണ്ണൂറ്റിഒന്നാം വയസ്സിലും മെഡലുകള്‍ വാരിക്കൂട്ടി കായികപ്രേമികളുടെ ഹരമാവുകയാണ് കരമന നീറമണ്‍കരയിലെ മകയിരംവീട്ടിൽ താമസിക്കുന്ന അശോകന് കുന്നുങ്ങല്‍. അടുത്തിടെ ചെന്നൈ അണ്ണാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷോട്ട്പുട്ടിൽ ജേതാവായി. നേരത്തേ ഷോട്ട്പുട്ട്, ജാവലിന്‍ത്രോ, ഡിസ്കസ് ത്രോ, ലോങ്ജംപ് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി.
എറണാകുളം വൈപ്പിന്കരയിലെ ചെറായിയിലാണ് അശോകന് കുന്നുങ്ങല്‍ (കെ.എ. അശോകന്) ജനിച്ചത്. റോയല്‍ ഇന്ത്യന്‍ നേവി ബോയ് കാഡറ്റായി നാല് വര്‍ഷം ഇംഗ്ലണ്ടിലും 15 വര്‍ഷം ഇന്ത്യയിലും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ നേവിയുടെ വോളിബാള്‍ കോച്ചായിരുന്ന ഇദ്ദേഹം നാവികസേനയില്‍നിന്ന് വിരമിച്ചതിനുശേഷം തിരുവനന്തപുരം അക്കൗണ്ട് ജനറല്‍ ഓഫിസില്‍ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു.
ജില്ല വോളിബാള്‍ അസോസിയേഷന്റെ സെക്രട്ടറിയായും വോളിബാള്‍ അസോസിയേഷന്റെ ജോയന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നടന്ന 40ാമത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. അടുത്തിടെ ഒരു ശസ്ത്രക്രിയ കഴിഞ്ഞതിനാൽ തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് ഭാര്യ കെ.ബി. വിജയലക്ഷ്മി പറയുന്നു. മക്കൾ: നോവല്‍, ബ്രൈറ്റ് ഷൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.