Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightകഞ്ചാവ് മാഫിയയുടെ...

കഞ്ചാവ് മാഫിയയുടെ ആക്രമണം; ഗൃഹനാഥന്റെ ചെവിക്ക്​ വെട്ടേറ്റു

text_fields
bookmark_border
കഞ്ചാവ് മാഫിയയുടെ ആക്രമണം; ഗൃഹനാഥന്റെ ചെവിക്ക്​ വെട്ടേറ്റു
cancel
camera_alt

പ​രി​ക്കേ​റ്റ അ​ജി

പാ​റ​ശ്ശാ​ല: പാ​റ​ശ്ശാ​ല​യി​ല്‍ ക​ഞ്ചാ​വ് മാ​ഫി​യ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ചു. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ജി​യെ​യാ​ണ് നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്. ചെ​വി​ക്ക്​ വെ​ട്ടേ​റ്റ അ​ജി​യെ​യും മ​ര്‍ദ​ന​ത്തി​നി​ര​യാ​യ ഭാ​ര്യ​യെ​യും മ​ക​ളെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​യ​ല്‍ക്കാ​ര​നാ​യ അ​നീ​ഷ് അ​ട​ക്ക​മു​ള്ള ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് അ​ജി​യു​ടെ ആ​രോ​പ​ണം. ഭാ​ര്യ​ക്കും മ​ക​ള്‍ക്കും മ​ര്‍ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യും വീ​ട്ടി​ല്‍നി​ന്ന് മാ​ല​യും പ​ണ​വും അ​ക്ര​മി​സം​ഘം ക​വ​ര്‍ന്നി​ട്ടു​ണ്ടെ​ന്നും അ​ജി പ​റ​ഞ്ഞു. അ​ജി​യെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ളും മ​റ്റു​ചി​ല സം​ഘ​ങ്ങ​ളും പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തും ല​ഹ​രി​വി​ല്‍പ​ന ന​ട​ത്തു​ന്ന​തും പ​തി​വാ​യി​രു​ന്നു.

അ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തു​വെ​ച്ചും ഇ​വ​ര്‍ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നാ​ലം​ഗ​സം​ഘം അ​ജി​യെ വീ​ട്ടി​ല്‍ക്ക​യ​റി വെ​ട്ടി​പ​രി​ക്കേ​ല്‍പി​ച്ച​ത്. ഇ​തേ​സം​ഘം നേ​ര​ത്തേ മ​റ്റൊ​രാ​ളെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisCannabis mafiaattack
News Summary - Cannabis Mafia-attacked man
Next Story