ജാതി സമവാക്യങ്ങൾ വിധി നിർണയിക്കും; ഉശിരന്‍ ത്രികോണേപ്പാരിൽ പാറശ്ശാല
text_fieldsവെള്ളറട (തിരുവനന്തപുരം): കേരളവും തമിഴ്നാടും അതിര്‍ത്തി പങ്കിടുന്ന മലയോരമേഖല ഉള്‍ക്കൊള്ളുന്ന പാറശ്ശാല മണ്ഡലം ഉശിരൻ ത്രികോണേപ്പാരിൽ. കൊടുംചൂടിലും വാഗ്ദാനങ്ങളുടെയും അവകാശവാദങ്ങളുടെയും പെരുമഴക്ക് ഒട്ടും കുറവില്ല. പ്രചാരണം അതിെൻറ രണ്ടാംഘട്ടം ഏതാണ്ട് പൂർത്തിയാകുേമ്പാൾ മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിജയപ്രതീക്ഷ മാത്രമാണ് മുന്നിലുള്ളതെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ സി.കെ. ഹരീന്ദ്രെൻറ വാദം. എന്നാല്‍, നിലവിലെ എം.എല്‍.എയുടെ അവകാശവാദം പൊള്ളയെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി അൻസജിത റസൽ തിരിച്ചടിക്കുന്നത്.
തെരെഞ്ഞടുപ്പ് അടുത്തപ്പോൾ ഇരുമുന്നണികളും ഭയപ്പാടിലെന്നാണ് എൻ.ഡി.എ സ്ഥാനാർഥി കരമന ജയൻ പറയുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍ എം.എല്‍.എ യു.ഡി.എഫിലെ എ.ടി. ജോര്‍ജ് നടപ്പാക്കിയതാണെന്നും അതിെൻറ തുടർച്ചമാത്രമാണ് ഹരീന്ദ്രൻ നടപ്പാക്കിയതെന്നും പ്രചാരണമാക്കുകയാണ് അൻസജിത. എന്നാൽ, ജനങ്ങൾക്കുമുന്നിൽ എല്ലാം നേർക്കാഴ്ചയെന്നാണ് ഹരീന്ദ്രൻ പറയുന്നത്. ഇരുമുന്നണികളുടെയും അവകാശവാദങ്ങൾ പൊള്ളയെന്ന് തുറന്നടിക്കുകയാണ് കരമന ജയൻ. വാദപ്രതിവാദങ്ങള്‍ കൊഴുക്കുേമ്പാഴും മണ്ഡലം പ്രവചനാതീതമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ 1300 കോടി രൂപയുടെ വികസനവും മലയോര ഹൈവേ യാഥാർഥ്യമാക്കിയതും ഉള്‍പ്പെടെ വികസനങ്ങള്‍ വോട്ടർമാര്‍ക്കിടയില്‍ പ്രതിഫലിക്കുമെന്നാണ് ഹരീന്ദ്രെൻറ വിശ്വാസം. മണ്ഡലത്തില്‍ ത്രികോണ മത്സരമല്ലെന്നും ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫുമാണ് മത്സരരംഗത്തുള്ളതെന്നുമാണ് ഹരീന്ദ്രൻ പറയുന്നത്. അതിനാൽ വിജയം തനിക്ക് ഉറപ്പെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ജില്ല കമ്മിറ്റി അംഗമായിരിക്കെ കഴിഞ്ഞതവണ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് യു.ഡി.എഫ് എം.എല്‍.എക്കെതിരെ 19566 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആ വിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് അദ്ദേഹം.
ഒരുമതില്‍ ഇരുന്നിടത്ത് അത് പൊളിച്ച് മറ്റൊരു മതില് നിര്‍മിച്ച വികസനം മാത്രമാണ് നടന്നിട്ടുള്ളതെന്നും മലയോര ഹൈവേയുടെ നിര്‍മാണം ഉദാഹരണമാണെന്നും യു.ഡി.എഫ് സ്ഥാനാർഥി അന്സാജിതാ റസല്‍ പറയുന്നു. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും അക്കാര്യം നാട്ടിലെ വോട്ടർമാർക്ക് അറിയാമെന്നും അൻസജിത ചൂണ്ടിക്കാട്ടുന്നു. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്ട്രീയരംഗത്ത് എത്തിയ അൻസജിത 1995 മുതല്‍ തിരുവനന്തപുരം ജില്ല പഞ്ചായത്ത് അംഗമായി. 2010 മുതല്‍ 2013 വരെ സ്ഥിരം സമിതി അംഗമായും 2013 മുതല്‍ 15 വരെ ജില്ല പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചു.
ജില്ല പഞ്ചായത്ത് അംഗമായി മത്സരിച്ച ആറുതവണയും വിജയിക്കാന്‍ കഴിഞ്ഞതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും വൻ വിജയം നേടാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
ഇടത്- വലത് മുന്നണികളുടെ കൈയിൽനിന്ന് ഇക്കുറി മണ്ഡലം പിടിക്കുമെന്നാണ് കരമന ജയൻ പ്രതീക്ഷ െവച്ചുപുലർത്തുന്നത്. ജനങ്ങള്‍ മാറി ചിന്തിക്കുവാന്‍ തുടങ്ങി. വികസനം ബി.ജെ.പിയിലൂടെയാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.
മൂന്ന് സ്ഥാനാർഥികളും വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കാനുള്ള തിരക്കിലാണ്. വാഹനപ്രചാരണവും പ്രമുഖ നേതാക്കൾ പെങ്കടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുകയാണ്. ജാതി സമവാക്യങ്ങൾ വിധി നിർണയിക്കുന്ന മണ്ഡലം ഇക്കുറി ആരെ വരിക്കുമെന്നത് ഇപ്പോഴും അവ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.