Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപരാധീനതയിൽ ചെ​ങ്ക​ല്‍...

പരാധീനതയിൽ ചെ​ങ്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ം

text_fields
bookmark_border
പരാധീനതയിൽ ചെ​ങ്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ം
cancel

പാ​റ​ശ്ശാ​ല: ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​വി​ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഡോ​ക്ട​ര്‍മാ​രും ന​ഴ്‌​സു​മാ​രും ഇ​ല്ലാ​ത്ത​ത്​ രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളം ഇ​ല്ലാ​താ​യി​ട്ട് ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ക്ക് അ​ന​ക്ക​മി​ല്ല. കെ​ട്ടി​ട​ത്തി​ലെ അ​ശാ​സ്ത്രീ​യ വൈ​ദ്യു​തീ​ക​ര​ണം കാ​ര​ണം ദി​വ​സം നി​ര​വ​ധി ത​വ​ണ വൈ​ദ്യു​തി പോ​കു​ന്ന​തും പ​തി​വാ​ണ്. കി​ട​ത്തി ചി​കി​ത്സ​ക്ക്​ കെ​ട്ടി​ട​വും മ​റ്റ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യെ​ങ്കി​ലും ഫ​യ​ലി​ല്‍ മാ​ത്ര​മാ​യി. ഇ​ടു​ങ്ങി​യ മു​റി​യി​ലാ​ണ് ഇ​വി​ട​ത്തെ ലാ​ബ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ആ​വ​ശ്യ​ത്തി​ന്​ ജീ​വ​ന​ക്കാ​രു​മി​ല്ല. ഇ​വി​ടെ മൂ​ന്ന് ഡോ​ക്ട​ര്‍മാ​രാ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ര്‍ക്ക് പ​ക​രം ഡോ​ക്ട​റെ നി​യ​മി​ക്കാ​ത്ത​തും ഇ​വി​ട​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. ഒ​രു സ്റ്റാ​ഫ് ന​ഴ്‌​സും പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച മ​റ്റൊ​രു ന​ഴ്‌​സും എ​ന്‍.​എ​ച്ച്.​എം ന​ഴ്​​സും മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ് ഒ​രാ​ഴ്ച​യോ​ളം വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തി​രു​ന്ന് ചി​കി​ത്സ ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chengal Family Health Centre
News Summary - Chengal Family Health Centre
Next Story