സി.പി.എം പ്രവർത്തക ആത്മഹത്യ ചെയ്ത സംഭവം: പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsതിരുവനന്തപുരം: വെള്ളറട, ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കർകൂടിയായ ആശ (41) പാർട്ടി ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.
മരിച്ച ആശയുടെ ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക സി.പി.എം നേതാക്കൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരമായി കണക്കിലെടുക്കണം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും, പരാതിപ്പെട്ടിട്ടും നേതൃത്വം തെൻറ പരാതിയിൽ നടപടിയൊന്നും എടുത്തിട്ടില്ലെന്നുമാണ് ആശയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.
മുഷ്യാവകാശ ലംഘനങ്ങളും സ്ത്രീപീഡനങ്ങളും വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സ്വാധീനമുപയോഗിച്ച് ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാതെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് വിമൻ ജസ്റ്റിസ് ജില്ലാ സമിതി ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.