തെങ്ങിൽനിന്ന് വീണ് നട്ടെല്ല് തളര്‍ന്നു; വീടും സ്ഥലവും വിറ്റിട്ടും ചികിത്സക്ക് പണം തികഞ്ഞില്ല
text_fieldsപാറശ്ശാല: തെങ്ങില്‍നിന്ന് വീണ് നട്ടെല്ല് തളര്‍ന്ന യുവാവ് സഹായം തേടുന്നു. ധനുവച്ചപുരം വഴുതോട്ടുകോണം അജിത് നിവാസില്‍ മോഹനദാസ്-കമലാഭായി ദമ്പതികളുടെ മകന് അജീഷ് (37) ആണ് സഹായം അഭ്യർഥിക്കുന്നത്.
തെങ്ങുകയറ്റ തൊഴിലാളിയായി ഉപജീവനമാര്‍ഗം നടത്തിവന്നിരുന്ന അജീഷ് 11 വര്‍ഷങ്ങള്‍ക്കുമുമ്പ് പരശുവയ്ക്കല്‍ ഈന്തികാല എന്ന സ്ഥലത്ത് തെങ്ങില്‍നിന്ന് വീണ് അരക്കുതാെഴ തളര്‍ന്ന് കിടപ്പായി. തുടര്‍ന്ന് ചികിത്സക്കായി നിലവിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ഓപറേഷന് നടത്തിയെങ്കിലും പൂര്‍ണമായും രോഗം ഭേദമാക്കാന്‍ കഴിഞ്ഞില്ല.
മലവിസർജനത്തിനായി പൊക്കിളിനുസമീപത്താണ് ഇപ്പോള്‍ സൗകര്യം ചെയ്തിട്ടുള്ളത്. ഇത് വീണ്ടും പൂര്വഗതിയില് മാറ്റിയാല്‍ മാത്രേമ അജീഷിന് എണീറ്റ് ഇരിക്കാന്‍ സാധിക്കൂ. ഇതിനായി ഇനിയും ഓപറേഷന് വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. അതിന് ലക്ഷങ്ങളുടെ െചലവുണ്ട്.
ഭാര്യയും 12 വയസ്സുള്ള മകനുമുണ്ട്. ഭാര്യ ജാസ്മീന്‍ ലോട്ടറികച്ചവടം നടത്തിക്കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ഇപ്പോള്‍ അതും നിലച്ചു. പാറശ്ശാല എസ്.ബി.ഐ ബ്രാഞ്ചില്‍ എം.കെ അജീഷിന്റെ പേരിൽ 67301470604 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി SBIN 0070037. ഫോൺ: 9946528814.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.