ഗാന്ധിപ്രതിമക്കുസമീപം മാലിന്യപ്പെട്ടി: വ്യാപക പ്രതിഷേധം
text_fieldsപാറശ്ശാല: പാറശ്ശാല ഗാന്ധി പാര്‍ക്ക് ജങ്ഷനില്‍ ഗാന്ധിപ്രതിമക്കുസമീപം മാലിന്യപ്പെട്ടി സ്ഥാപിച്ചത് വ്യാപകപ്രതിഷേധത്തിനിടയാക്കി. പാറശ്ശാല ഗ്രാമപഞ്ചായത്താണ് രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന വേസ്റ്റ് മാലിന്യപ്പെട്ടി സ്ഥാപിച്ചത്.
പാറശ്ശാല പഞ്ചായത്തില്‍ ബസ് സ്റ്റോപ് ജങ്ഷന് മുതല്‍ നിരവധി സ്ഥലങ്ങള്‍ ഉണ്ടായിരിക്കെ മനപ്പൂര്‍വം ഗാന്ധിപ്രതിമക്കുസമീപം മാലിന്യനിക്ഷേപത്തിന് അവസരമൊരുക്കിയ പാറശ്ശാല പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്.
മാലിന്യപ്പെട്ടി അടിയന്തരമായി മാറ്റിയില്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനുമുന്നില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്‍ എം.എല്‍.എ എ.ടി. ജോര്‍ജും ഡി.സി.സി സെക്രട്ടറി ആര്. വത്സലനും മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.