ഓട്ടത്തിനിടെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ബോധരഹിതനായ സംഭവം: പ്രതിഷേധം ശക്തമാകുന്നു
text_fieldsപാറശ്ശാല: ഓട്ടത്തിനിടെ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് ബോധക്ഷയമുണ്ടായ സംഭവം വിശ്രമമില്ലാത്ത ജോലിയും േകാവിഡാനന്തര ചികിത്സക്ക് കാശില്ലാത്തതും കാരണമെന്ന് സഹജീവനക്കാര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ദേശീയപാതയിൽ കരുവാറ്റ എത്തിയപ്പോഴാണ് വൈക്കം സ്വദേശിയും നെയ്യാറ്റിന്‍കരയിലെ കെ.എസ്.ആര്.ടി.സി ഡ്രൈവറുമായ എം.ജി. ബിജു (44) ബോധരഹിതനായത്. കോവിഡ് ബാധയെതുടര്‍ന്ന് കടുത്ത തലവേദന സ്ഥിരമായിരുന്നു.
ബോധം പോകുന്നതിനു മുമ്പ് വാഹനം നിർത്താന്‍ കഴിഞ്ഞതിനാൽ വന്‍ അപകടം ഒഴിവാക്കാനായി. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് പാറശ്ശാലയില്‍നിന്ന് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബുധനാഴ്ച പുലര്‍ച്ച 6.15 ന് പാലക്കാട് എത്തുകയും അവിടെനിന്ന് വൈകീട്ട് നാലിന് പാറശ്ശാലയിൽ തിരിച്ചെത്തുന്നവിധമാണ് സർവിസ് ക്രമീകരിച്ചിരുന്നത്. ആരോഗ്യസ്ഥിതി മോശമായുള്ളവരെ സാരമായി ബാധിക്കുമെന്നതിനാല്‍ ഈ സർവിസ് മാറ്റിനല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും നടപ്പില്‍ വരുത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.