കരുണ തേടി കാരുണ്യപ്രവര്‍ത്തകന്‍
text_fieldsപാറശ്ശാല: കോവിഡ് മഹാമാരിക്കാലത്ത് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാരുണ്യപ്രവര്‍ത്തകന്‍ സ്വന്തം ജീവന് നിലനിറുത്താന്‍ കനിവുള്ളവരുടെ കരുണ തേടുന്നു. മരുതത്തൂര്‍ മേലെ പുതുവീട്ടിലെ അനന്ദു അശോകാണ് ബോണ്‍മാരോ കാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്നത്.
പെരുമ്പഴുതൂര്‍ പോളിടെക്കിനിക്കിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എൻജിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്നു അനന്ദു. പഠന കാലത്തുണ്ടായ തലകറക്കമായിരുന്നു അസുഖത്തിന് തുടക്കം. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം ചികിത്സ തേടി. തുടര്‍ന്ന് ആര്.സി.സിയിലെത്തിയപ്പോഴാണ് ബോണ്‍ മാരോ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 55 ലക്ഷം രൂപയാണ് വേണ്ടത്. എറണാകുളം അമൃത ആശുപത്രിയിലാണ് ട്രാന്‍സ് പ്ലാന്റേഷന് നടത്താന്‍ ശ്രമിക്കുന്നത്.
കോവിഡ് കാലയളവില്‍ മരുതത്തൂരിലെ കോവിഡ് ബാധിതര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും മരുന്നുകള്‍, പച്ചക്കറി, പലവ്യജ്ഞന കിറ്റുകള്‍ നല്കാന് അനന്ദു ശ്രമിച്ചിരുന്നു. വിവിധ സംഘടനകളില്‍ നിന്ന് ശേഖരിച്ചാണ് അനന്ദു സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. മാരായമുട്ടം ഹയര്‍ സെക്കൻഡറി സ്കൂളില്‍ പഠിക്കുമ്പോഴും കുട്ടികള്‍ക്കുള്ള ചികില്‍സകള്‍ക്കായി ധനശേഖരണവും അനന്ദുവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
കൂലി വേലക്കാരനായ അശോക്-തുളസി ദമ്പതികളുടെ മകനാണ്. അനന്ദു അശോകിന് സഹായം നല്കാന് ധനലക്ഷ്മി ബാങ്കിന്റെ ധനുവച്ചപുരം ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍. 020400100056110 ഐ.എഫ്.എസ്.സി ഡി.എല്‍.എക്സ്.ബി 0000204 ഗൂഗിള്‍ പേ നമ്പര്‍ 8138831621.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.